അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?

അടുത്ത മുഖ്യമന്ത്രിയാകാൻ പി.ശശി ? കെ.കെ.രാഗേഷിനെ വളർത്തുന്നതോ ഒതുക്കുന്നതോ?
May 16, 2025 01:56 PM | By PointViews Editr

വിജയനെ ഒതുക്കാൻ രാഗേഷ് കളിച്ചു.ശശി രാഗേഷിനെ ഒതുക്കി. വാശി തീർക്കാൻ കണ്ണൂരിനെ കുട്ടിച്ചോറാക്കാൻ രാഗേഷ് കളി തുടങ്ങി. ഇതു വരെ വലിയ രാഷ്ട്രീയ അസ്വസ്ഥതകൾ ഇല്ലാതിരുന്ന കണ്ണൂർ ജില്ലയിലെ മലപ്പട്ടത്ത് തുടങ്ങി വച്ചത് യഥാർത്ഥത്തിൽ കോൺഗ്രസും സിപിഎമ്മും തമ്മിലുള്ള യുദ്ധമല്ല, മറിച്ച് സിപിഎമ്മിനുള്ളിലെ നിരവധി ഗ്രൂപ്പുകൾ തമ്മിലുള്ള യുദ്ധത്തെ ഒതുക്കാൻ വിഷയത്തെ ദിശ തിരിച്ചുവിടാനുള്ള ഒരു ശ്രമമാണ്. ഇവിടെ കോൺഗ്രസുകാരേക്കാൾ ജാഗ്രത വേണ്ടത് സിപിഎം കാർക്കാണ്. നിങ്ങൾക്ക് നേരേ വരുന്ന ആയുധം ഒരിക്കലും കോൺഗ്രസുകാരൻ്റേതാവില്ല. ഒന്നുകിൽ അത് രാഗേഷ് ഗ്രൂപ്പിൻ്റെ യാകാം, അല്ലങ്കിൽ ഗോവിന്ദൻ ഗ്രൂപ്പിൻ്റേതാകാം, അതുമല്ലങ്കിൽ ശശി വിഭാഗത്തിൻ്റെതാകാം, അതുമല്ലങ്കിൽ സാക്ഷാൽ ജയരാജവിഭാഗങ്ങളുടേതാകാം. കാരണം അടിത്തറ തകർന്ന കണ്ണൂർ സിപിഎമ്മിലെ മേൽ പറഞ്ഞ പെരുച്ചാഴികളെല്ലാം തന്നെ അവരവരുടെ മാളം സംരക്ഷിക്കാനുള്ള നെട്ടോട്ടത്തിലാണ്. അന്തം വിട്ട ഇവറ്റകൾ പരക്കം പായുകയാണ്. അതിനവർ എല്ലാവരും പ്രയോഗിക്കുന്നത് കണ്ണൂരിൽ അക്രമം സൃഷ്ടിക്കുക എന്നതാണ്. അത് തുടങ്ങിയതാണ് മലപ്പട്ട ത്ത്. ഗാന്ധി സ്തൂപം വെറും നിമിത്തം മാത്രമാണ്.

സി പി എമ്മിലെ ഒരു വിഭാഗം മാനസികമായി ബിജെപിയിൽ ലയിച്ചു കഴിഞ്ഞു. മറ്റൊരു വിഭാഗം ബിജെപിക്ക് കീഴടങ്ങി. മൂന്നാമതൊരു വിഭാഗം കോൺഗ്രസിലേക്ക് ചേക്കേറിക്കഴിഞ്ഞു. സമാധാനപരമായ സാമൂഹിക രാഷ്ട്രീയം പറയുന്നവരാണ് കോൺഗ്രസിലേക്ക് പോയതെങ്കിൽ ഉപചാപക അക്രമ പക്ഷകളാണ് ബിജെപിയുമായി പൊരുത്തപ്പെട്ട് കഴിഞ്ഞിട്ടുള്ളത്. ഈ ബിജെപി ആശ്രിതർ പല വഴിക്ക് പല ഗ്രൂപ്പായാണ് ബിജെപിയിലേക്ക് ചാഞ്ഞിട്ടുള്ള,ത്. അവിടെ അവർക്ക് ലഭിക്കുന്ന പരിഗണനയുടെ തോത് സംബന്ധിച്ച് അവർ തമ്മിലുള്ള തർക്കമാണ് സി പി എമ്മിലെ വീർപ്പുമുട്ടലിന് കാരണം.

ബിജെപിയുമായി ആദ്യം സമരസപ്പെട്ടത് സാക്ഷാൽ പിണറായി വിജയൻ തന്നെയാണ്. പക്ഷേ അവിടേക്കൊരു ചായ്‌വ് ഉണ്ടായിരുന്ന വിജയൻ അധികാരത്തിൽ എത്തിയപ്പോൾ പഴയ കേസുകൾ പൊങ്ങി വരാതിരിക്കാൻ വേണ്ടി നിശബ്ദമായി ബിജെപി യോട് കീഴടങ്ങി. ആദ്യം ഇതിന് സഹായവും വഴിയുമൊരുക്കിയത് സാക്ഷാൽ പി.ജയരാജനും ഇ പി ജയരാജനുമാണ്.ഇ പി ജയരാജൻ്റെ വീട്ടുകാരുടെ വ്യാപാര വ്യവസായ ബന്ധങ്ങളാണ് ബിജെപി പിണറായി ബാന്ധവത്തിന് സഹായമായതെങ്കിൽ പി.ജയരാജൻ്റേ മറ്റൊരു ലൈനിലായിരുന്നു. 2018 മുതൽ ആർഎസ്എസ് മായി രമ്യതയിലാകുകയും അടുത്ത ബന്ധം സ്ഥാപിക്കുകയും ചെയ്ത പി.ജയരാജൻ ശ്രീ എം ഉം ആയുള്ള ബന്ധത്തിലൂടെ ആത്മീയ ആർഎസ്എസ് എന്ന ലക്ഷ്യത്തിലേക്ക് അടുക്കുകയാണ്. എം.വി.ജയരാജൻ പണ്ടേ എവിടേയ്ക്കും ചായാൻ തയാറായതിനാൽ എല്ലായിടത്തുമായി നിൽക്കുകയാണ്. സ്വന്തമായി ശക്തമായ ഒരു ഗ്രൂപ്പുണ്ടാക്കാൻ കഴിയാതെ പോയത് എം.വി.ജയരാജന് മാത്രമാണ്. എപ്പോഴും വിജയൻ്റെ ആശ്രിതൻ മാത്രമാണ് എം.വി.ജയരാജൻ.

ഇതിനിടയിൽ എം.വി.ഗോവിന്ദൻ പിണറായി വിജയൻ്റെ സഹായത്തോടെ സംസ്ഥാന സെക്രട്ടറിയായതിന് ശേഷം തളിപ്പറമ്പ് കേന്ദ്രീകരിച്ച് സ്വന്തമായി കുറച്ച് അണികളെ ഒക്കെ തട്ടിക്കൂട്ടി ഗ്രൂപ്പുകളിച്ചുതുടങ്ങിയിട്ടുണ്ട്. ഈ ഗ്രൂപ്പിനോട് ഇ.പി.ജയരാജന് ചില രഹസ്യ ബന്ധങ്ങളുണ്ട്. വിജയനുമായി ഇടയ്ക്കിടെ വിലപേശുകയും ഉരസുകയും ചെയ്യുന്ന ഇപി പക്ഷെ ഗോവിന്ദൻ്റെ കൂടെ കൂടും. ആ വഴി കുറച്ച് ബിജെപി ബന്ധവും ഉണ്ട്. അങ്ങനെ പല ഗ്രൂപ്പുകളായി മാറിയ കണ്ണൂർ സിപിഎം എല്ലാം തന്നെ ആർഎസ്എസിൻ്റെയും ബിജെപിയുടെയും പല കൈവഴികളിലൂടെ കയറിപ്പറ്റാൻ ഉള്ള നീക്കത്തിലാണ്. പക്ഷെ ഇതിനിടയിൽ നേരിട്ട് ബിജെപിയുമായി ഡീൽ ചെയ്യുന്ന രണ്ടു പേരാണ് വിജയനും പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിയും. ഇവരുടെ ഇടപെടൽ എല്ലാം അറിയാവുന്ന കെ.കെ.രാഗേഷ് പതിയെ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് സ്വന്തമായി പണി തുടങ്ങി. ഇതോടെ വിജയൻ്റ ഓഫീസിൽ നിന്ന് 'രാഗേഷിനെ മാറ്റാൻ തീരുമാനമായി. ഇനി അധികം ഊറ്റിയെടുക്കാൻ പറ്റുന്ന വിഡ്ഡിത്തമൊന്നും കൈവശമില്ലാത്ത എം.വി.ജയരാജനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി പകരം രാഗേഷിനെ കണ്ണൂർ സെക്രട്ടറിയാക്കിയാൽ വിജയൻ്റ ഓഫീസ് കേന്ദ്രീകരിച്ചുള്ള രാഗേഷിൻ്റെ ഇടപാടുകൾ ഇല്ലാതാകും എന്ന് വിജയനും ശശിക്കും മനസ്സിലായി. മുൻപ് പി.ജയരാജനെ ചെന്താരകമാക്കി വാഴ്ത്തുപാട്ടൊക്കെ തയാറാക്കി വിജയന് ബദലായി വളർത്താൻ ശ്രമിച്ച ആളാണീ രാഗേഷ്. പി.ജയരാജനെ ഒതുക്കാൻ വിജയൻ ഒരുപാട് വിയർത്തതാണ്. പി ഇടഞ്ഞാൽ പല കട്ടിങ് ഷേവിങ്ങ് കഥകളും പുറത്തു വരുമെന്നും താൻ കുടുങ്ങുമെന്നും വിജയനും ശശിയും മനസ്സിലാക്കി. അന്തിമമമായി തങ്ങളുടെ പാർട്ടി ബിജെപിയിൽ ലയിക്കുകയല്ലാതെ മറ്റ് വഴികൾ ഇല്ല എന്ന ഉറച്ച ബോധ്യം കണ്ണൂർ സിപിഎമ്മിലെ എല്ലാ നേതാക്കൾക്കും ഉണ്ട് എന്നതിനാൽ ഏറ്റവും എളുപ്പത്തിലും വേഗത്തിലും ബിജെപിയുമായോ ആർ എസ് എസുമായോ ടൈ അപ്പിലാകാനും പറ്റുമെങ്കിൽ മറ്റ് ഗ്രൂപ്പുകളെ കൂടി കീഴടക്കുന്ന വിധത്തിൽ ബിജെപി ബന്ധത്തിൽ വളർന്ന് ആധിപത്യത്തിൽ എത്താനുമാണ് ഓരോ ഗ്രൂപ്പും ശ്രമിക്കുന്നത്. പി ജയരാജനെ വടകര മത്സരിപ്പിച്ച് ഒതുക്കിയപ്പോൾ പിയുടെ പുകഴ്ത്തുപാട്ടുകാരനായ പാണനാർ രാഗേഷിനെ വിജയൻ സ്വന്തം ഓഫീസിലേക്ക് കൂട്ടി. അവിടെ തൻ്റെ ആശ്രിതനാക്കിസംരക്ഷിച്ചു വന്നു. അതിനിടയിൽ രാഗേഷ് കുറച്ച് കോൺഗ്രസ് ബന്ധവും തുടങ്ങി. ഇപ്പോൾ രാഗേഷ് കോൺഗ്രസിലെ കെ.സുധാകരനുമായും ബിജെപിയുമായും ഒരേ പോലെ ബന്ധമുണ്ടാക്കിയ നിലയിലാണ്. രാഗേഷ് എത് നിമിഷവും പാലം വലിക്കും എന്ന് ഉറപ്പുണ്ടായിരുന്ന വിജയനും ശശിയും ഭാരം ഒഴിവാക്കാനും ഒതുക്കാനും വേണ്ടിയാണ് രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കിയത്. രാഗേഷിൻ്റെ ശല്യം വിജയൻ്റെ ഓഫിസിൽ നിന്ന് ഒഴിവാകുകയും ചെയ്യും കണ്ണൂരിൽ വന്ന് ഗോവിന്ദൻ, ഈപ്പി, ഗ്രൂപ്പുകളുമായി യുദ്ധം ചെയ്ത് സമയം തീർക്കുകയും ചെയ്യും എന്ന് വിജയനും ശശിയും കണക്കാക്കുകയും ചെയ്തു. ആ കണക്ക് കൂട്ടൽ കറക്ടായി. കണ്ണൂരിലെത്തിയ രാഗേഷിന് ആകെ കാലിയായ ഒരു സംഘടനാ സംവിധാനമാണ് കിട്ടിയത്. അണികളെല്ലാം 50-50യിലാണ്. അതായത് രാവിലെ 6 മുതൽ വൈകിട്ട് 6 വരെ 12 മണിക്കൂർ സിപിഎം ആയിരിക്കുകയും രാത്രിയിലെ 12 മണിക്കൂർ ബിജെപിയാണോ, ആർ എസ് എസ് ആണോ അതോ ഹനുമാൻ സേനയോ വിശ്വഹിന്ദു പരിഷത്തോ അതോ ബജ്രംഗ്ദളോ എന്ന് തിരിച്ചറിയാൻ പോലും പറ്റാത്ത സ്ഥിതിയിലാണ്. സ്വന്തമായി ഒരു ടീം ഉണ്ടാക്കാൻ വഴി തേടിയപ്പോൾ ആണ് പണി കിട്ടിയത്. സിപിഎം ജില്ലാ സെക്രട്ടറിക്ക് ഇപ്പോൾ പണ്ടത്തെ പോലെ അത്ര സ്വീകാര്യതയൊന്നുമില്ല എന്ന് മനസ്സിലായി. ഇനിയൊന്ന് ശ്രദ്ധ പിടിച്ചുപറ്റാൻ എന്ത് ചെയ്യണമെന്ന് നോക്കിയപ്പാൾ ആണ് മലപ്പട്ടത്ത് ഒരു പറമ്പിൽ ഒരു ഗാന്ധി സ്തുപം കണ്ടത്. സ്തൂപത്തെ തകർക്കാൻ മലപ്പട്ടം ദേശീയ കമ്യൂണിസ്റ്റ് പാർക്കിലെ അവശേഷിക്കുന്ന അണികൾ ആലോചനയിലാണെന്ന് മനസ്സിലാക്കിയത്. അവറ്റകൾ തനിഗൊണം കാണിച്ചാൽ രക്ഷപ്പെടാമല്ലോ എന്ന് പ്രാർത്ഥിച്ചത് പോലെ അത് സംഭവിച്ചു. മലപ്പട്ടത്തെ പാർട്ടിയുടെ ആസ്ഥാന മണ്ടൻമാർ ഗാന്ധി പ്രതിമയുടെ ചുവട് തുരന്നു. സംഗതി വിഷയമായി. രാഗേഷ് രംഗപ്രവേശനം നടത്തി. ഏതോ ഒരുത്തനെ ആരോ കുത്തിയെന്നോ, ആ കത്തിയുമായി ആരേലും വന്നാൽ റീത്ത് വയ്ക്കുമെന്നൊക്കെയാണ് രാഗേഷ് പറയുന്നത്. ഏതായാലും കത്തിയുമായി കോൺഗ്രസ് പോകില്ല. പിന്നെ ആര് പോകും? സിപിഎമ്മിലെ ഗ്രൂപ്പുകളിക്കാരും അവർക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന കെയർടേക്കർ പാർട്ടിയും അത് ചെയ്യും. ഇത് ഏറ്റ് പിടിച്ച് കണ്ണൂരിൽ കലാപം വർധിപ്പിച്ച് മേധാവിത്തം നേടാനും പാർട്ടിയിൽ വിജയന് ബദലായി വളർന്ന് പറ്റിയാൽ മുഖ്യൻ്റെ കസേരയിൽ കയറിയിരിക്കാനും ആണ് രാഗേഷ് ശ്രമിക്കുക. എന്നാൽ വിജയൻ്റെ മരുമകൻ മുഹമ്മദ് റിയാസും ബുദ്ധികേന്ദ്രമായ ജോൺ ബ്രിട്ടാസും മുതൽ സ്വരാജും കെ.കെ.ഷൈലജയും ഗോവിന്ദനും എം.എ.ബേബിയും വരെ മുഖ്യമന്ത്രി കുപ്പായത്തിലേക്ക് കണ്ണുനട്ട് കളിയിലാണ് എന്ന് രാഗേഷ് അറിയുന്നുണ്ടോ എന്തോ.... അതിനാൽ കോൺഗ്രസ് ഗാന്ധി സ്തൂപം വീണ്ടും പണിയാൻ ശ്രമിക്കുക. രാഗേഷ് ഔട്ടാകും

P. Shashi to become the next Chief Minister? Will he nurture or suppress K.K. Ragesh?

Related Stories
കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

Aug 2, 2025 03:29 PM

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ ഒറ്റുമ്പോൾ

കെവിൻ പീറ്റർ എന്ന വഞ്ചകനും കാസ എന്ന കറക്ക് കമ്പിനിയും കൃസ്ത്യാനിയെ...

Read More >>
രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

Jul 30, 2025 04:05 PM

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ കഴിവുകെട്ടവരോ?

രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും ജോർജ് കുര്യനുമൊക്കെ...

Read More >>
മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ?  പൈലിയാരാ? സ്മരണ വരുത്താം നടേശാ.

May 18, 2025 09:53 AM

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം നടേശാ.

മറിയം അലക്സാണ്ടർ ബേബി ആരാ? ജോർജ് കുര്യൻ ആരാ ? പൈലിയാരാ? സ്മരണ വരുത്താം...

Read More >>
അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!

Apr 22, 2025 01:54 PM

അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും മതവും!

അബ്രഹാമിൻ്റെ വംശം, ലേവിയുടെ ഗോത്രം, പത്രോസിൻ്റെ സിംഹാസനം. പിന്നെ ഫ്രാൻസിസ് മാർപ്പാപ്പയുടെ മതവും...

Read More >>
കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

Apr 14, 2025 09:18 PM

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന് വേണം

കാട്ടു കള്ളൻമാരുടെ ചാനലുകളും ബിജെപി- സിപിഎം സഖ്യവും ചേർന്ന് കെപിസിസി പ്രസിഡൻ്റിനെ മാറ്റാൻ നടക്കുമ്പോൾ ഒറ്റയാനെ പോലൊരു പ്രസിഡൻ്റിനെ കോൺഗ്രസിന്...

Read More >>
അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

Apr 12, 2025 09:25 PM

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ മാധ്യമങ്ങളോ?

അടുത്ത കെപിസിസി പ്രസിഡൻ്റാര്? തീരുമാനിക്കുന്നത് മരക്കള്ളൻ...

Read More >>
Top Stories